Thursday, February 26, 2015

ആരോഗ്യ ശ്രീമാന്മാർ: ഇവരെ എങ്ങനെ തിരിച്ചറിയാം?

സോളാർ മുതൽ നിഷാം വരെ എല്ലാ വിധത്തിലുമുള്ള തട്ടിപ്പുകൾക്ക്‌ നല്ല വളക്കൂറുള്ള മണ്ണാണ് കേരളം. ഇതിനിടയിൽക്കൂടി അധികമാരും ശ്രദ്ധിക്കാത്ത ഒരു തട്ടിപ്പും നടക്കുന്നുണ്ട്. ഈ തട്ടിപ്പാണ് ഏറ്റവും വൃത്തികെട്ട വിധത്തിലുള്ള തട്ടിപ്പ് - ആരോഗ്യ തട്ടിപ്പ്.  മറ്റുള്ള തട്ടിപ്പുകൾ കാശ് അധികമുള്ളവരെ അലട്ടുമ്പോൾ, ആരോഗ്യ തട്ടിപ്പ് സമൂഹത്തിലെ ഏറ്റവും ബലഹീനരായ വ്യക്തികളെ ബാധിക്കുന്നു. ഒരാശ്രയവും ഇല്ലാതിരിക്കുന്ന ക്യാൻസർ ബാധിതരാണ് ഇതിൽ ഒട്ടു മിക്കവരും. ഒരു ക്യാൻസർ ഡോക്ടർ എന്ന നിലക്ക് വളരെയതികം ആരോഗ്യ തട്ടിപ്പുകൾ ഞാൻ കാണുനുണ്ട്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം.

താഴെ പറയുന്ന കാര്യങ്ങൾ ആരോഗ്യ ശ്രീമാന്മാർ പറയുന്നുണ്ടെങ്കിൽ തട്ടിപ്പിലെക്കാണോ നിങ്ങളെ നയിക്കുന്നതെന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

1. ഒരൊറ്റ ഗുളികയോ, ഔഷധമോ, ഒറ്റമൂലിയോ കഴിച്ചാൽ മതി, എല്ലാ അസുഖങ്ങളും മാറും.
ഇങ്ങനെ ഔഷധമുണ്ടെങ്കിൽ അതെപ്പോഴേ അമേരിക്കക്കാർ പേറ്റന്റ്‌ ചെയ്തു കൊണ്ട് പോയിരിക്കും. ആ കണ്ടു പിടിത്തത്തിന് ഒരു നോബൽ സമ്മാനവും ലഭിച്ചിരിക്കും. അഥവാ ആരോഗ്യ ശ്രീമാൻ പറയുന്നത് ശരിയാണെന്ന് വച്ചിരിന്നാലും, ഒരു കാര്യം ആലോചിക്കൂ. ഇങ്ങനെ ഒരു മരുന്നുണ്ടായിട്ടു അത് ലോകത്തിലെ എല്ലാ ജനങ്ങൾക്കും കൊടുക്കാത്തത് അക്ക്രമമല്ലേ?

2. അനുഭവ സാക്ഷ്യങ്ങൾ: അർബുധങ്ങൽ പല വിധം. ഒരാളുടെ അനുഭവം വേറെ ഒരാൾക്ക് ബാധകമായിരിക്കുകയില്ല. മാത്രവുമല്ല, പല രോഗങ്ങളും, ക്യാൻസർ ഉൾപെടെ, തന്നെ താനേ സുഖപ്പെടും. അത് മനസിലാക്കുവാൻ ഒരു രോഗിക്ക് സാധിക്കുകയില്ല. ചുരുക്കം ചില അനുഭവ സാക്ഷ്യങ്ങളിൽ വിശ്വസിക്കാതെ, വളരെയതികം ആളുകളുടെ അനുഭവത്തിൽ വിശ്വസിക്കൂ (clinical trials).

3. എളുപ്പവഴി: ചില ആരോഗ്യ ശ്രീമാന്മാർ എളുപ്പത്തിൽ രോഗം മാറുവാനുള്ള വഴി കാണിച്ചു തരും. എല്ലാവർക്കും എല്ലായ്പ്പോഴും ഇഷ്ടമുള്ള കാര്യമാണ് എളുപ്പവഴി. ഈ വിധത്തിലുള്ള തട്ടിപ്പ് ഏറ്റവും കാണുന്നത് വണ്ണം കുറയ്ക്കുന്ന മരുന്നുകളിലാണ്. പിന്നെയുമുണ്ട് - പുരുഷന്മാരുടെ പൌരുഷം കൂട്ടുന്ന വിദ്യയും ഇത്തരക്കാരുടെ കയ്യിലുണ്ട്.

4. പൂർണമായും പ്രകൃതിധത്തം: ഇങ്ങനെ വിശേഷിപ്പിക്കുന്ന products പ്രത്യേകം ശ്രദ്ധിക്കണം. പല പ്രകൃതിധത്തമായ products-ലും ചില വിഷാംശങ്ങൾ അധികമായി ഉണ്ടാകാം. അത് കൊണ്ട്, ഈ products വ്യക്തമായി study ചെയ്തിട്ടുള്ളതാണോ എന്ന് പരിശോധിക്കണം.

5. അത്ഭുത രോഗശാന്തി: പല ആരോഗ്യ ശ്രീമാന്മാരും അത്ഭുത രോഗശാന്തി അവകാശപ്പെടും. ഒരു പ്രശ്നമേയുള്ളു - അത് വേറെയൊരു expert-നെ കൊണ്ട് തെളിയിച്ചിട്ടില്ല. മാത്രവുമല്ല അത് പത്രത്തിലെ പരസ്യമായിട്ടാണ് നാം കാണുന്നത്. യഥാർത്ഥ അത്ഭുത രോഗശാന്തിക്ക് തീര്ച്ചയായും ന്യൂസ്‌ വാല്യൂ ഉണ്ട്. അങ്ങനെ ഒരു സംഭവം നടന്നാൽ അത് തീർച്ചയായും ന്യുസിലും ടീവിയിലും നാം കാണും. പത്രത്തിലെ പരസ്യത്തിലൂടല്ല.

6. ശാസ്ത്രത്തെ കുറ്റം പറയും: ഇങ്ങനെയുള്ള ആരോഗ്യ ശ്രീമാന്മാർ ശാസ്ത്രത്തെ കുറ്റം പറയും. മരുന്ന് മാഫിയയും, ഡോക്ടർമാരും, അമേരിക്കയും പിന്നെ ഉമ്മൻ ചാണ്ടിയുമൊക്കെ അവരുടെ firing range-ൽ ഉണ്ടാകും. ശാസ്ത്രത്തെ ശാസ്ത്രീയമായി നേരിടുവാൻ അവർക്ക് ധൈര്യമില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ജനം പിന്നെയും ഈ വിദ്വാന്മാരുടെ പിന്നാലെ പോകും. അത് എന്ത് കൊണ്ട്?

1. അവർ നന്നായി communicate ചെയ്യും. ഇന്നത്തെ doctors വളരെ poor communicators ആണ്. ഒരു പക്ഷെ അവർക്ക് സമയമില്ലായിരിക്കും, ഒരു പക്ഷെ അവർക്ക് താല്ല്പ്പര്യമില്ലായിരിക്കും. എന്താണെങ്കിലും, ഈ വിദ്വാന്മാർ ഇത് മുതലെടുക്കും.

2. അവർ ഇപ്പോഴും ജനങ്ങളുടെ കൂടെ കാണും. എന്താവശ്യമുണ്ടെങ്കിലും ഈ ശ്രീമാന്മാർ available  ആയിരിക്കും, accessible ആയിരിക്കും.

3. അവരുടെ ചികിത്സക്ക് ചെലവ് കുറവാണ്. ഗുണത്തെ പറ്റി അങ്ങേയറ്റം പൊക്കി പറയും. ഒരു side effects-ഉം ഉണ്ടാവില്ല.

4. അവരുടെ മരുന്ന് കഴിച്ചാൽ മറ്റെല്ലാം പഥ്യം. അപ്പോൾ വിശ്വാസം കൂടും.
മേല്പറഞ്ഞ കാരണങ്ങൾ ചിലത് മാത്രം.

അനേക രോഗികളെ പറ്റിക്കുന്ന ഇത്തരം ആരോഗ്യ ശ്രീമാന്മാരെ സൂക്ഷിക്കുക. അങ്ങനെയുള്ള വിദ്വാന്മാരിൽ നിന്നും രക്ഷപെടുവാൻ ഇത് ഉപകരിക്കട്ടെ.    

Full disclosure: I am a cancer doctor. I am a proponent of holistic, compassionate and scientific medicine.

Apologies for the typos. The six steps to identify fraud are obtained from the FDA website for consumers. http://www.fda.gov/ForConsumers/ConsumerUpdates/ucm341344.htm

No comments:

Post a Comment