Wednesday, March 4, 2015

രോഗം രഹസ്യമാക്കുന്നതിന്റെ കാരണം എന്ത്?

ഇത്രയും നാളത്തെ എന്റെ അമേരിക്കൻ മെഡിക്കൽ ജീവിതത്തിൽ നിന്ന് എനിക്ക് ഒട്ടനവധി കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇവിടെയുള്ള രോഗികളുടെ attitude എന്നെ വളരെയതികം അത്ബുതപ്പെടുത്തുന്നു. ഇവിടെ ആളുകള് രോഗം വന്നാൽ എത്രയും വേഗം ജോലിയിലേക്ക് മടങ്ങും. സാമ്പത്തികം മാത്രമല്ല കാരണം. ജോലി അവര്ക്കൊരു distraction ആകുന്നു. അത് ആളുകളുമായി interact ചെയ്യുവാനും, ജീവിക്കുവാനും അവര്ക്ക് പ്രചോദനം നല്കുന്നു. രോഗം മറ്റുള്ളവരിൽ  നിന്നും അവർ മറച്ചു വക്കുകയുമില്ല. നാട്ടിലോ, നാം ഇതിനു നേര് വിപരീതം കാണുന്നു. രോഗം പരമ രഹസ്യം. രോഗിക്ക് full ടൈം rest. ഇതെല്ലാം രോഗ സൌഖ്യത്തിനു ഗുണകരമായ കാര്യമല്ല. ഇത് എന്ത് കൊണ്ട് ഇങ്ങനെയാകുന്നു എന്നത് എനിക്ക് ഇത് വരെ മനസിലാകുന്നില്ല. എന്തു കൊണ്ട് നാം രോഗം അതീവ രഹസ്യമായി സൂക്ഷിക്കുന്നു?

എനിക്ക് ഒരു രോഗം വന്നാൽ ഞാൻ എങ്ങനെ അതിനെ അപ്പ്രോച് ചെയ്യും? അമേരിക്കൻ or ഇന്ത്യൻ style?

No comments:

Post a Comment