Sunday, September 25, 2016

Whatsapp apology

അടുത്തയിടെ, എന്റെ ഇടവകയിലെ whatsapp ഗ്രൂപ്പില്‍ ഒരു മെമ്പര്‍ ഒരു തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു. ആ മെസ്സേജ് തെറ്റാണെന്ന്  ഞാന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍, ആ മെമ്പര്‍ വളരെ വിനീതനായി, താന്‍ പോസ്റ്റ്‌ ചെയ്ത മെസ്സേജ് തെറ്റാണെന്ന് സമ്മതിക്കുകയും ഗ്രൂപിലെ മറ്റു അംഗങ്ങളോട് ക്ഷമാപണം ചോദിക്കുകയും ചെയ്തു.

whatsapp-ലെ തെറ്റായ മെസ്സേജ് പോസ്റ്റ്‌ ചെയ്യുന്ന ആളുകള്‍ ക്ഷമ ചോദിക്കണമോ?
ഒബാമ മുസ്ലീമാണെന്ന് പറയുന്നവരും, പോപ്‌ അന്തിക്രിസ്തുവാണെന്ന് പറഞ്ഞു പരത്തുന്നവരും, ലോകം സെപ്റ്റംബര്‍-ല്‍ അവസാനിക്കുമെന്ന് പറഞ്ഞവരും, അവരുടെ പാസ്ടര്‍മാരും തങ്ങള്‍ പറഞ്ഞ നുണകള്‍ക്ക് ക്ഷമ ചോദിക്കേണ്ടതുണ്ടോ?


അമിത വിശ്വാസിയല്ലാത്ത ആ മെമ്പറിനെ പോലെ ആകുവാന്‍ നമ്മുക്ക് ശ്രമിക്കാം. നമ്മുടെ വാക്കുകള്‍ക്കു വിലയുണ്ടെന്ന് മനസിലാക്കാം.

No comments:

Post a Comment