Sunday, September 25, 2016

Spiritual pride

എന്റെ ഒരു സുഹൃത്ത് പെന്തെകോസ്റ്റ് വിശ്വാസിയാണ്. ഒരു ഓണപ്പരിപാടിക്ക് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ച കാര്യം ബഹു രസം തന്നെ. ഞാന്‍ അത് വിവരിക്കാം. ഈ പരിപാടിക്ക് വളരെ അധികം മലയാളികള്‍ വന്നിട്ടുണ്ടായിരുന്നു. അതില്‍ ചിലരെ ചൂണ്ടിക്കാണിച്ചു കൊണ്ട് എന്റെ പെന്തെകോസ്റ്റ് സുഹൃത്ത് എന്റെ ഭാര്യയോടു പറഞ്ഞു ഞാന്‍ അവരോടു സംസാരിക്കുവാന്‍ പോകുന്നില്ല. അവരെ കണ്ടാല്‍ തന്നെ അറിയാം അവര്‍ ഓര്‍ത്തഡോക്‍സ്‌-ലെയും കത്തോലിക്കയിലെയും വെള്ളമടിക്കുന്ന ആളുകളാണെന്ന്. ഇവനെ ഒക്കെ ആത്മീയമായി പഠിപ്പിക്കുന്ന പാസ്ടര്‍മാരെ വേണം ആദ്യമായി ബൈബിള്‍ വായിക്കുവാന്‍ ഒര്പ്പിക്കേണ്ടത്.


ആത്മീയ അഹങ്കാരം നിറഞ്ഞ ഈ സുഹൃത്തിനെ പോലെ ആകുവാന്‍ നാം ശ്രമിക്കരുത്. കര്‍ത്താവിനെ പോലെ ആകുവാന്‍ നമുക്ക് ശ്രമിക്കാം.


No comments:

Post a Comment