മാര്‍ത്തോമാ സഭയിലെ തിരുമേനിമാര്‍ വളരെ ദുഷ്ക്കരമായ ഒരു
മിഷ്യനറി വേലയത്രേ നിര്‍വഹിക്കുന്നത്. എന്നാല്‍ പലപ്പോഴും അവര്‍ക്ക് തങ്ങളുടെ
പ്രവര്‍ത്തനം അതിന്റെ പൂര്‍ണതയില്‍ എത്തിക്കുവാന്‍ സാധിക്കുന്നില്ല. വളരെ അധികം
സുവിശേഷീകരണ അനുഭവ പരിചയമുള്ള അവര്‍ക്ക്, തങ്ങളുടെ സമയത്തിന്റെ ഒരു പ്രധാന പങ്കും
വിവാഹ ശ്രുശുഷകള്‍ക്കും മാമോധീസയിക്കും മറ്റും ചിലവിടേണ്ടി വരുന്നു. ഇതിനു ഒരു
മാറ്റമുണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
തങ്ങളുടെ അനുഭവപരിചയവും, പരിജ്ഞാനവും ക്രിയാത്മകമായ കാര്യങ്ങള്‍ക്ക്
ഉപയോഗിച്ചാല്‍ അത് സഭയ്ക്കും സമൂഹത്തിനും വളരെയധികം ഉപകരിക്കും. ഇങ്ങനെ ഒരു
തീരുമാനം ഒരിക്കലും സഭാജനങ്ങള്ളില്‍ നിന്നും ഉണ്ടാവുകയില്ല. മറിച് സഭാ
പിതാക്കന്മാര്‍ ഒരുമിച്ചു ദൈവവചനത്തിന്റെ വെളിച്ചത്തില്‍ ഉചിതമായ ഒരു തീരുമാനം
എടുക്കണം. അങ്ങനെ ഒരുമിച്ച് ഒരു തീരുമാനം എടുക്കുകയാണെങ്കില്‍ സഭാ ജനങ്ങള്‍
അത് സ്വീകരിക്കുകയും, അത് സഭയ്ക്കും സമൂഹത്തിനും ഒരു അനുഗ്രഹം ആവുകയും ചെയ്യും.
ഇങ്ങനെ ലഭിക്കുന്ന സമയം mentoring, ഹൌസ് വിസിട്സ്, പ്രാര്‍ത്ഥന,writing
എന്നിവയ്ക്കായി ചിലവിടുകയാണെങ്കില്‍, അത് സഭയില്‍ ഒരു പുതിയ ഉണര്‍വിനു തുടക്കമാകും.
Click here for more articles relating to the church.
No comments:
Post a Comment